തകരാർ കാരണം നിർത്തിയിട്ട ട്രക്കിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റു. ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഹെസ്സ പാലത്തിന് സമീപം ഷാർജയിലേക്കുള്ള വഴിയിലാണ് സംഭവം നടക്കുന്നത്. റോഡിൽ നിർത്തിയിട്ട ട്രക്ക് ശ്രദ്ധയിൽപ്പെടാതെ ബൈക്ക് യാത്രികൻ പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ തെറിച്ചു വീണ ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിന്റെ നടുവിൽ വാഹനം നിർത്തിയിടരുതെന്ന് ദുബായ് പൊലീസ് ഡ്രൈവർമാർക്ക് കർശനമായ നിർദേശം നൽകി. അനാവശ്യമായി റോഡിൽ വാഹനം നിർത്തിയിട്ടാൽ 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കും.
STORY HIGHLIGHT: truck and bike collision
















