കണ്‍പോളയുടെ അരികില്‍ ഉണ്ടാകുന്ന ഒരു ചെറിയ വീക്കമാണ് കണ്‍കുരു. സാധാരണയായി ഒരാഴ്ചയ്ക്കുള്ളില്‍ ഇവ ഭേദമാകാറുണ്ട്.
വളരെ വേഗം കണ്‍കുരു മാറാന്‍ ഉള്ള എളുപ്പവഴികളാണ് ചുവടെ..
ചൂടുവെള്ളം കണ്‍പോളയുടെ മുകളില്‍ വെക്കുക. ഈ ചൂട് കണ്‍കുരുവിന്റെ വേദന കുറയ്ക്കാനും, വീക്കം കുറയ്ക്കാനും, ഉള്ളിലെ പഴുപ്പ് പുറത്തുവരാന്‍ സഹായിക്കുകയും ചെയ്യും. കൈകള്‍ എപ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
കണ്‍കുരു മാറും വരെ ഐ മേക്കപ്പ്, പ്രത്യേകിച്ച് ഐലൈനര്‍, മസ്‌കാര തുടങ്ങിയവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് ഉപയോഗിക്കുന്നത് അണുബാധ കൂടുതല്‍ സ്ഥലത്തേക്ക് പടരാന്‍ സാധ്യതയുണ്ട്. കണ്‍കുരു ഉള്ളപ്പോള്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി കണ്ണട ഉപയോഗിക്കുക.
കണ്‍കുരുവില്‍ നിന്ന് പഴുപ്പ് പുറത്തുവരാന്‍ സ്വയം അനുവദിക്കുക. ഇത് ഞെക്കിപ്പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ അണുബാധ കൂടുകയും, കണ്‍പോളയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനും ഇടയാക്കും.
രണ്ടോ മൂന്നോ ദിവസമായിട്ടും കണ്‍കുരുവിന് കുറവുണ്ടാകാതെ കൂടുതല്‍ വേദനയോ വീക്കമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍. ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. കണ്‍കുരുവിന് മരുന്ന് ഉപയോഗിക്കുന്നതിന് മുന്‍പ് ഒരു ഡോക്ടറുമായി സംസാരിക്കുന്നത് സുരക്ഷിതമായിരിക്കും.
content highlight: Eye stye
















