വാടകക്ക് പ്രോപ്പർട്ടികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന 13 അംഗ ഏഷ്യൻ വംശജരായ സംഘത്തെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്. ഓൺലൈനിൽ പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്ത് കൂടിക്കാഴ്ചക്കും മറ്റും ക്ഷണിച്ച ശേഷം വ്യാജ കരാറുകളിൽ ഒപ്പിട്ട് കൈക്കലാക്കുന്ന പണം പിന്നീട് വിദേശത്തേക്ക് കൈമാറി പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി.
വ്യാജ പരസ്യങ്ങൾ നൽകിയാണ് വാടകക്ക് പ്രോപ്പർട്ടി ആവശ്യമുള്ളവരെ സംഘം കണ്ടെത്തിയിരുന്നത്. ഉപഭോക്താക്കളായി എത്തുന്നവർക്ക് സൈറ്റ് സന്ദർശനം ചെയ്യാനുള്ള വഴി ഒരുക്കുകയും തുടർന്ന് ടോക്കൺ തുക ആവശ്യപ്പെടുകയും വ്യാജ കരാറുകളിൽ ഒപ്പുവെക്കുകയുമാണ് രീതി. തട്ടിപ്പിൽ അകപ്പെട്ട ഒരാളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്.
അന്വേഷണത്തിന്റെ വിജയത്തിന് കാരണമായത് നൂതന സംവിധാനങ്ങളും സാങ്കേതികവിദ്യയുമാണെന്ന് ഷാർജ പോലീസിന്റെ ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്സ് ഡയറക്ടർ ജനറൽ കേണൽ ഉമർ അഹമദ് ബുൽസൂദ് പറഞ്ഞു.
STORY HIGHLIGHT: online rental scam 13 people arrested
















