ഫുട്ബോളിൽ വനിതകളുടെ പങ്കാളിത്തം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഫിഫ പ്രഖ്യാപിച്ച വനിത സൗഹൃദ ഫുട്ബോൾ പരമ്പര ഒക്ടോബർ 29 വരെ ദുബൈയിൽ അരങ്ങേറും. ‘ഫിഫ യുനൈറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫുട്ബോൾ പരമ്പരയിൽ അഫ്ഗാനിൽ നിന്നുള്ള അഭയാർഥി ടീം പങ്കെടുക്കും. യു.എ.ഇ ഫുട്ബാൾ അസോസിയേഷനുമായി കൈകോർത്താണ് മത്സരം സംഘടിപ്പിച്ചിട്ടിരിക്കുന്നത്.
അഫ്ഗാൻ കൂടാതെ യു.എ.ഇ, ഛാഡ്, ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വനിത ടീമുകളാണ് പങ്കെടുക്കുന്നത്. കാൽപന്തുകളിയിൽ ലോകമെമ്പാടുമുള്ള വനിത താരങ്ങളുടെ പ്രവേശനം ഉറപ്പാക്കുന്നതിനാണ് ഫിഫ മുൻഗണന നൽകുന്നതെന്ന് പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. ഈ സൗഹൃദ മത്സരം വെറുമൊരു മത്സരം എന്നതിലുപരി അതിൽ പങ്കെടുക്കുന്നവർ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ഉന്നമനത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ്.
STORY HIGHLIGHT: fifa womens friendly series
















