യുഎഇ നിവാസികൾക്ക് ഇനി ഔദ്യോഗികമായി ഒരു പൊതു അവധി മാത്രമാണ് അവശേഷിക്കുന്നത്. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ഇനി ലഭിക്കുക. സാധാരണയായി ഈ അവധി ഡിസംബർ 2, 3 തീയതികളിലാണ് വരുന്നത്. ഈ ദിവസങ്ങൾ ചൊവ്വയും ബുധനും ആയതിനാൽ യുഎഇ നിവാസികൾക്ക് സന്തോഷ വാർത്തയുണ്ട്.
യുഎഇ സർക്കാർ ഡിസംബർ ഒന്നോടു കൂടി അധിക അവധിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ നവംബർ 28 വെള്ളിയാഴ്ച മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു നീണ്ട വാരാന്ത്യം ലഭിക്കും. എന്നിരുന്നാലും കൃത്യമായ അവധി വിവരങ്ങൾ അവധി തീയതിയോട് അനുബന്ധിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.
STORY HIGHLIGHT: uae national day
















