ഇനി പ്രമേഹരോഗികൾക്കും ബഹിരാകാശ യാത്ര സാധ്യമാക്കാം. ബഹിരാകാശത്തേക്ക് പ്രമേഹ ബാധിതനായ യാത്രികനെ അയക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ്. വിദഗ്ദ്ധരുടെ സാന്നിധ്യത്തിൽ ന്യൂയോർക്കിലെ ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം.
ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാൻശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കിടെ മൈക്രോഗ്രാവിറ്റിയിൽ നടത്തിയ ‘സ്വീറ്റ് റൈഡ്’ പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങളാണ് പുതിയ ദൗത്യത്തിന് വഴി ഒരുക്കിയിരിക്കുന്നത്. ബുർജീൽ ഹോൾഡിങ്സിന്റെയും യു.എസ് ആസ്ഥാനമായുള്ള ആക്സിയം സ്പെയ്സിന്റെയും സംയുക്ത ഗവേഷണമായ ‘സ്വീറ്റ് റൈഡ്’ ആക്സിയം – 4 മിഷന്റെ ഭാഗമായിരുന്നു ഈ പരീക്ഷണം.
നിലവിൽ പ്രമേഹ രോഗികൾക്ക് ബഹിരകാശ യാത്ര സാധ്യമല്ല. എന്നാൽ സ്വീറ്റ് റൈഡ് മുന്നോട്ട് വെയ്ക്കുന്ന ആശയം ബഹിരകാശത്തെ ഏറ്റവും തീക്ഷണമായ സാഹചര്യത്തിലും ഇൻസുലിൻ പേനകൾക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയും എന്നതാണ്.
STORY HIGHLIGHT: Space travel now for diabetics
















