‘പ്രിയം’ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ദീപ നായര്‍. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച നടി പിന്നീട് സിനിമയില്‍ അഭിനയിച്ചില്ല. നടിയുടെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു പ്രിയം. ഇപ്പോഴിതാ പണ്ട് തന്റെ പ്രിയം എന്ന സിനിമ കണ്ട് ആരാധകനായ ഒരു ആരാധകന്‍ ഇപ്പോള്‍ താന്‍ ആരാധിക്കുന്ന നടന്‍ ആണെന്ന് തുറന്ന് പറയുകയാണ് ദീപ. നടനൊപ്പമുള്ള വിഡിയോയും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ദീപയുടെ വാക്കുകള്‍ ഇങ്ങനെ……
‘മുംബൈയില്‍ ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റില്‍ വച്ചാണ് ഞാന്‍ ഈ വ്യക്തിയെ അപ്രതീക്ഷിതമായി കാണുന്നത്. എനിക്ക് ദീര്‍ഘകാലമായി അറിയാവുന്ന കക്ഷിയാണ് ഇദ്ദേഹം. പല തവണ സംസാരിച്ചിട്ടുണ്ട്. പക്ഷേ, നേരില്‍ കണ്ടിട്ടില്ല. ‘പ്രിയം’ ഇറങ്ങിയ കാലത്ത് എന്റെ ആരാധകനായിരുന്നു. ആ സമയത്ത് അദ്ദേഹം സ്‌കൂളില്‍ ആയിരുന്നിരിക്കണം. ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. നിങ്ങള്‍ക്ക് ഈ വ്യക്തി ആരാണെന്ന് ഊഹിക്കാമോ? ഞാന്‍ ചില സൂചനകള്‍ തരാം. മലയാളത്തില്‍ പ്രശസ്തനായ ഒരു അഭിനേതാവാണ്. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം പല തവണ നേടിയിട്ടുണ്ട്.
ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമസ്ഥരില്‍ ഒരാളാണ്. 2010ല്‍ ഇറങ്ങിയ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. അതെ, പ്രതിഭാധനനായ അജു വര്‍ഗീസ് ആണ് ഞാന്‍ പറഞ്ഞ ആരാധകന്‍. ഈ കൂടിക്കാഴ്ചയുടെ രസം എന്താണെന്നു വച്ചാല്‍ അജുവാണ് എന്നെ ആദ്യം തിരിച്ചറിഞ്ഞത്. ഞാന്‍ ആളെ തിരിച്ചറിയുന്നതിന് മുന്‍പെ അജു എന്നെ മനസ്സിലാക്കി. നന്ദി അജു, എന്നെ തിരിച്ചറിഞ്ഞതിന്!.
View this post on Instagram
















