കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ ഒരുപോലെ ഇഷ്ടമുള്ള നട്സ് ആണ് കശുവണ്ടി. ആരോഗ്യത്തിന് ഏറെ ഗുണമുള്ളതാണ് കശുവണ്ടി. മെച്ചപ്പെട്ട മസ്തിഷ്ക പ്രവർത്തനത്തിനും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യം, ദഹനപ്രക്രിയ തുടങ്ങിയ മെച്ചപ്പെടുത്താനുമൊക്കെ കശുവണ്ടി ഉപയോഗിക്കുന്നു. കശുവണ്ടി വാരിവലിച്ച് കഴിക്കാതെ ദിവസവും ക‍്യത്യമായ എണ്ണത്തിൽ വേണം കഴിക്കാൻ.
വ്യാജനെ തിരിച്ചറിയാം
കശുവണ്ടിക്ക് കിലോ ആയിരത്തിനു മുകളിലാണ് വില. എന്നാൽ, വിപണിയിൽ മായം ചേർത്ത കശുവണ്ടികൾ വ്യാപകമാണ്. അവ തിരിച്ചറിയാൻ ചില വഴികളുണ്ട്: യഥാർഥ കശുവണ്ടിക്ക് ഇളം മഞ്ഞയോ വെളുപ്പോ നിറമായിരിക്കും, അതേസമയം മായം ചേർത്തതിന് ഇളം മഞ്ഞനിറമായിരിക്കും.
ഗുണമേന്മയുള്ള കശുവണ്ടി കൂടുതൽ കാലം കേടുകൂടാതെയിരിക്കും. യഥാർത്ഥ കശുവണ്ടിക്ക് ഏകദേശം ഒരു ഇഞ്ച് നീളവും കട്ടിയുമുണ്ടാകും. യഥാർത്ഥ കശുവണ്ടി പല്ലിൽ ഒട്ടിപ്പിടിക്കാതെ, എളുപ്പത്തിൽ ചവച്ചരയ്ക്കാൻ സാധിക്കുന്നതുമാണ്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വ്യാജ കശുവണ്ടി തിരിച്ചറിയാൻ കഴിയും. എന്നാല്‍ ഫ്ലേവര്‍ ചേര്‍ത്ത കശുവണ്ടി ആണെങ്കില്‍, വ്യാജനാണെങ്കില്‍ പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.
നിറം
കശുവണ്ടി വാങ്ങുമ്പോൾ നിറം ശ്രദ്ധിക്കുക. യഥാർത്ഥ കശുവണ്ടിയുടെ നിറം വെള്ളയോ ക്രീം നിറമോ ആണ്. വിപണിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പിന് ചെറുതായി മഞ്ഞ നിറമുണ്ടെങ്കിൽ അത് വാങ്ങാതിരിക്കുക. മഞ്ഞ നിറമാണെങ്കിൽ കശുവണ്ടി വ്യാജമായിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ വെള്ളയോ ക്രീമോ നിറത്തിലുള്ള കശുവണ്ടി മാത്രം വാങ്ങുക.
പാടുകൾ
ഗുണനിലവാരമുള്ള കശുവണ്ടിയിൽ കറുത്ത പാടുകളോ ദ്വാരങ്ങളോ ഉണ്ടാകില്ല. എന്നാൽ വ്യാജനിൽ പാടുകൾ ഉണ്ടാകാം. അതിനാൽ കശുവണ്ടി വാങ്ങുമ്പോൾ കറുത്ത പാടുകൾ ഉണ്ടോയെന്ന് പരിശോധിക്കുക.
വലിപ്പം
ഒറിജിനൽ കശുവണ്ടിക്ക് ഏകദേശം ഒരു ഇഞ്ച് നീളവും അൽപം വണ്ണവും ഉണ്ടായിരിക്കും. എന്നാൽ വിപണിയിൽ ലഭിക്കുന്നത് ചെറുതും മെലിഞ്ഞതുമാണെങ്കിൽ അത് വ്യാജനായിരിക്കും. അതിനാൽ വലിപ്പം കുറഞ്ഞ കശുവണ്ടി വാങ്ങാതിരിക്കുക.
രുചിച്ച് നോക്കുക
കശുവണ്ടി വാങ്ങുന്നതിന് മുൻപ് ഒരെണ്ണം കഴിച്ചതിന് ശേഷം വാങ്ങുക. ഗുണനിലവാരമുള്ള കശുവണ്ടി പല്ലിൽ പറ്റിപിടിക്കില്ല. ഇവ എളുപ്പത്തിൽ പൊട്ടിക്കാൻ സാധിയ്ക്കുകയും നല്ല രുചിയുള്ളതുമായിരിക്കും. വ്യാജ കശുവണ്ടികൾ കഴിക്കുമ്പോൾ അൽപ്പം കയ്പ്പ് രുചിയുണ്ടാകും. ഇത് ശ്രദ്ധിച്ച് വേണം കശുവണ്ടി വാങ്ങാൻ.
കേടുണ്ടോ എന്ന് പരിശോധിക്കുക
യഥാർത്ഥ കശുവണ്ടി പെട്ടെന്ന് കേടാകില്ല. ഇത് ദീർഘകാലം ഫ്രഷ് ആയി ഇരിക്കും. എന്നാൽ കശുവണ്ടി വ്യാജനാണെങ്കിൽ പെട്ടെന്ന് കേടാകും. ചെറിയ പ്രാണികൾ, പുഴുക്കൾ എന്നിവ ഇവയിൽ ഉണ്ടാകാം. ഒറിജിനൽ കശുവണ്ടി കുറഞ്ഞത് 6 മാസമെങ്കിലും കേടാകാതെ നിൽക്കും. അതിനാൽ കശുവണ്ടി വാങ്ങുമ്പോൾ രണ്ടുതവണ പരിശോധിക്കുക.
മൃദുവായിരിക്കും
യഥാർഥ കശുവണ്ടിയുടെ പുറം ഭാഗം നല്ല മൃദുവായിരിക്കും. എന്നാൽ വ്യാജ കശുവണ്ടി അൽപം പരുക്കനായിരിക്കും. അതിനാൽ കശുവണ്ടി വാങ്ങുന്നതിന് മുമ്പ് കയ്യിലെടുത്ത് പരിശോധിച്ച് ശേഷം മാത്രം വാങ്ങുക.
വെള്ളത്തിലിട്ട് നോക്കുക
കടയിൽ നിന്ന് വാങ്ങുന്ന കശുവണ്ടി ഒറിജനലാണോ എന്നറിയാൻ വാട്ടർ ടെസ്റ്റ് നടത്താം. ഇതിനായി ഒരു ഗ്ലാസിൽ വെള്ളം നിറച്ച് കശുവണ്ടി അതിലേക്കിടുക. 30 മിനിറ്റ് കഴിഞ്ഞ് പരിശോധിക്കുക. യഥാർത്ഥ കശുവണ്ടി ആണെങ്കിൽ വെള്ളത്തിൽ മുങ്ങി കിടക്കും. വ്യാജമാണെങ്കിൽ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും.
















