യുഎഇ നിവാസികളെ പ്രതിസന്ധിയിലാക്കി കെട്ടിട ഉടമകൾ. ഇത്തിഹാദ് റെയിൽ വരുന്നതിനെ തുടർന്ന് അബുദാബിയിൽ വാടക കുത്തനെ കൂട്ടി കെട്ടിട ഉടമകൾ. വാടകക്കരാർ പുതുക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കൂട്ടിയ വാടക നിരക്ക് നൽകാൻ തയ്യാറാക്കാത്തവർ ഫ്ലാറ്റ് ഒഴിയാനാണ് നിർദേശം നൽകിയിരിക്കുന്നത്. നഗരമധ്യത്തിലും അബുദാബിയുടെ മറ്റുപ്രദേശങ്ങളിലും വാടക കൂട്ടി.
5 മുതൽ 25% വരെയാണ് വാടക വർധന. നേരത്തെ 45,000 ദിർഹമിന് കിട്ടിയിരുന്ന പഴയ ഫ്ലാറ്റുകളുടെ വാടക 55,000 ദിർഹമാക്കി ഉയർത്തി. വാടകകൾ ഉയർത്തിയതിനാൽ കൂടുതൽ ബുദ്ധിമുട്ട് നേരിടുകയാണ് മലയാളികൾ. അടിസ്ഥാനചിലവുകൾ വർധിക്കുമ്പോഴും ശമ്പളം അനക്കമില്ലാതെ തുടരുകയാണ്. എന്തിരുന്നാലും ഇത്തിഹാദ് റെയിലിന്റെ പേരിൽ അവസരം മുതലെടുത്തിരിക്കുകയാണ് കെട്ടിട ഉടമകൾ.
STORY HIGHLIGHT: abu dhabi rent hike impact
















