സ്വത്തും സ്വര്‍ണവും ആവശ്യപ്പെട്ട് വൃദ്ധയായ അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകൻ അറസ്റ്റിൽ. പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷിനെ പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ബിനീഷ് സ്ഥിരം മദ്യപാനിയും സ്ഥിരമായി മാതാവിനെ ഉപദ്രവിക്കുന്നയാളുമാണ്.
വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്നും സ്വര്‍ണാഭരണങ്ങള്‍ നല്‍കണമെന്നും പറഞ്ഞ് അമ്മ മേരിയെ ഇയാൾ ക്രൂരമായി മർദിക്കുകയും രണ്ടുകൈകളും കഴുത്തില്‍ ശക്തിയായി ചുറ്റിപ്പിടിച്ച് ശ്വാസംമുട്ടിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ മേരി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നാലെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
STORY HIGHLIGHT: son arrested mother murder attempt
















