കൊച്ചിൽ മഹാരാജസ് കോളേജിനടുത്തുള്ള മരത്തിൽ പെരുമ്പാമ്പ്. നഗരത്തിലെ തിരക്കേറിയ റോഡിനടുത്ത് പാമ്പിനെ കണ്ടത് ആശങ്ക നിറയ്ക്കുന്നു. റോഡിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലുള്ള മരച്ചില്ലയിലാണ് പാമ്പിനെ കണ്ടത്. പെരുമ്പാമ്പിനെ കാണാനായി ജനം കൂടിയതോടെ റോഡിൽ തിരക്ക് അനുഭവപ്പെട്ടു. പാമ്പ് താഴേക്ക് യാത്രക്കാരുടെ മേൽ വീഴുമോയെന്ന് ആശങ്കയും നിലനിൽക്കുന്നുണ്ട്.പാമ്പിനെ പുറത്തെടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
















