ശരീരഭാരം കുറയ്ക്കുകയെന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഒരു പോരാട്ടം തന്നെയാണ്. വണ്ണം കുറയ്ക്കുന്നതിനേക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ കഠിനമായ വർക്കൗട്ടുകളേക്കുറിച്ചും വിട്ടുവീഴ്ചയില്ലാത്ത ഡയറ്റുകളേക്കുറിച്ചുമൊക്കെ ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. വണ്ണം കുറയ്ക്കാൻ പരിശ്രമിച്ചിട്ടും തോറ്റുപോയവരാണോ നിങ്ങൾ? വണ്ണം കുറയ്ക്കണം എന്ന ആഗ്രഹത്തിൽ കഴിയുന്നവരാണോ നിങ്ങൾ ? ഈ കാര്യമാണ് ശ്രദ്ധിച്ചാൽ എളുപ്പത്തിൽ ആരോഗ്യകരമായി അമിത വണ്ണം കുറച്ചെടുക്കാം.

എല്ലാ ദിവസവും കഴിയുന്നത്ര നടക്കാൻ ശ്രമിക്കുക
ജോലിസ്ഥലത്തേക്ക് നടക്കുക, വീട്ടിലായാലും നടക്കുക, രാവിലെയോ രാത്രിയിലോ അര മണിക്കൂർ നടക്കുക.നടക്കുന്ന ചുവടുകളുടെ എണ്ണം പ്രശ്നമല്ല. പക്ഷേ ഓർക്കുക, നിങ്ങൾ എടുക്കുന്ന ഓരോ 1,000 ചുവടുകൾക്കും ഏകദേശം 30 മുതൽ 40 വരെ കലോറി കത്തിക്കാൻ കഴിയും. അതിനാൽ, നിങ്ങൾക്ക് ഒരു ദിവസം 8,000 അല്ലെങ്കിൽ 10,000 ചുവടുകൾ നടക്കാൻ കഴിയുമെങ്കിൽ, 250 മുതൽ 400 വരെ കലോറി കത്തിക്കുന്നു. അതിനാൽ നടക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്.
എല്ലാ ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക
ആരോഗ്യത്തിന് ഗുണകരമായ ഒന്നാണ് ഉറക്കം. എല്ലാ ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രദ്ധിക്കുക. എല്ലാ ദിവസവും ഇത്ര നേരം ഉറങ്ങാൻ കഴിഞ്ഞേക്കില്ല എന്നാലും സാരമില്ല എന്നിരുന്നാലും ഓരോ ആഴ്ചയും ഏകദേശം 50 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക.
കാലറി കുറവുള്ള ഭക്ഷണക്രമം
ശരീരഭാരം 90 ശതമാനവും കുറയ്ക്കുന്നതിന് വേണ്ടിയത് കാലറി കുറവുള്ള ഭക്ഷണക്രമമാണ്. കാലറി കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുമ്പോൾ കൊഴുപ്പ് കത്തിക്കുന്നതിന് ഊർജത്തിനായി സംഭരിച്ചിരിക്കുന്ന കൊഴുപ്പ് ഉപയോഗിക്കുകയല്ലാതെ ശരീരത്തിന് മറ്റ് മാർഗമില്ല. അതിനാൽ കാലറി കുറഞ്ഞ ഭക്ഷണം ശീലമാക്കാൻ ശ്രദ്ധിക്കുക. അതോടൊപ്പം എല്ലാ ദിവസവും കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളം കുടിക്കുക.
അമിതമായി ഭക്ഷണം കഴിക്കരുത്
തൃപ്തനാകുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് നിർത്തുക. തൃപ്തിയല്ല പ്രധാനം ആരോഗ്യമാണ്. അതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് പൂർണമായും ഒഴിവാക്കുക.
ലീൻ പ്രോട്ടീനും പച്ചക്കറികളും പരമാവധി കഴിക്കുക
ഏത് ഭക്ഷണമാണെങ്കിലും നിങ്ങളുടെ പ്ലേറ്റിന്റെ ഭൂരിഭാഗവും പ്രോട്ടീനും പച്ചക്കറികളും ആയിരിക്കണം. ഏത് തരത്തിലുള്ള പ്രോട്ടീനും, ഏത് തരത്തിലുള്ള പച്ചക്കറിയും ആയാലും അത് എണ്ണമയമുള്ളതോ, വറുത്തതോ, ക്രീമിയുള്ളതോ, അല്ലെന്ന് ഉറപ്പാക്കുക. ഫാസ്റ്റ് ഫുഡുകളോട് ഗുഡ്ബൈ പറയുക.
STORY HIGHLIGHT: that will help you lose weight
















