കൊല്ലം: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് കരുനാഗപ്പിള്ളി എംഎല്‍എ സിആര്‍ മഹേഷ് മൗനവ്രതം ആചരിക്കും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് മൗനവ്രതം. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമെങ്കിലും മൗനവൃതം തുടരും.
അകലെയാണെന്ന് തോന്നുമെങ്കിലും നമ്മുടെ ആത്മാവിന്റെ ഉള്ളില്‍ നീറുന്ന വേദനയാവുകയാണ് പലസ്തീന്‍. അവിടുത്തെ കുഞ്ഞുങ്ങളുടെ നിലവിളി ഉയരുമ്പോള്‍ നിസ്സഹായതയുടെ കണ്ണീരണിയുവാനും നോക്കിനില്‍ക്കാനുമല്ലാതെ മറ്റൊന്നിനും കഴിയുന്നില്ലല്ലോയെന്നും മഹേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
















