പല ആളുകളും നേരിടേണ്ടി വരുന്ന ഏറ്റവും സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് നടുവേദന . ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്. തുടർച്ചയായി മണിക്കൂറുകൾ ഇരുന്ന് ജോലിചെയ്യുന്ന പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് നടുവേദന. നടുവേദന മാത്രമല്ല തുടര്‍ച്ചയായി മണിക്കൂറുകള്‍ ഇരുന്ന് ജോലിചെയ്യുന്നത് ശരീരം അനങ്ങാതിരിക്കാനും അതുവഴി പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങി ഗുരുതര പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇരുന്ന് ജോലി ചെയ്യുന്നവര്‍ ആരോഗ്യം നിലനിര്‍ത്താനായി അത്യാവശ്യമായി ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.

ഇരുന്നുകൊണ്ടുളള ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഒരോ മണിക്കൂര്‍ കൂടുമ്പോള്‍ ചെറിയ ഇടവേളകള്‍ എടുക്കുക. കൈകാലുകള്‍ സ്‌ട്രെച്ച് ചെയ്യുകയും ഇടയ്ക്ക് നിൽക്കുകയും നടക്കുകയും ചെയ്യുക.
- കഴിവതും ലിഫ്റ്റുകള്‍ ഒഴിവാക്കി പടികള്‍ കയറാന്‍ ശ്രദ്ധിക്കുക.
- ഉച്ചഭക്ഷണത്തിന് ശേഷം 10-15 മിനിറ്റ് നടക്കുന്നത് ദഹനത്തെ സഹായിക്കുകയും ആരോഗ്യത്തെ നന്നാക്കുകയും ചെയ്യും.
- വാഹനം ഓഫീസില്‍നിന്ന് അല്‍പ്പദൂരം മാറ്റി പാര്‍ക്ക് ചെയ്യുക. ഇതിലൂടെ അൽപനേരം പരമാവധി നടക്കാൻ പ്രയോജനപ്പെടുത്തുക.
- ഇടയ്‌ക്ക് നിന്നുകൊണ്ടു ചെയ്യാവുന്ന ജോലികൾ അങ്ങനെ ചെയ്യുക. ഇരിക്കുമ്പോൾ നടുവ് നിവർത്തിയിരിക്കുക.
ഏറെ നേരം ഇരുന്നുള്ള ജോലി മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്. പേശി തകരാറ്, വൃക്കരോഗങ്ങള്‍, അമിതവണ്ണം, നല്ല കൊളസ്ട്രോളിന്‍റെ അളവ് കുറയുക, ഉയര്‍ന്ന രക്തസമ്മർദം, നടുവേദന, അസ്ഥിക്ഷതം … തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ദീര്‍ഘനേരത്തെ ഈ ഇരുപ്പ് സമ്മാനിക്കുന്നു.
പതിവായ നടത്തം

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് ശരീരത്തിന്റെ ചലനം നിര്‍ണായകമാണ്. ദീര്‍ഘനേരം ഇരിക്കുന്നത് മെറ്റബോളിസത്തെ പതുക്കെയാക്കുകയും രക്തചംക്രമണം കുറയ്ക്കുകയും പേശികളെ ദുര്‍ബലമാക്കുകയും ചെയ്യും. പ്രതിദിനം 10,000 ചുവടുകള്‍ നടക്കണമെന്നാണ് ഫിറ്റ്‌നെസ് വിദഗ്ധര്‍ പറയുന്നത്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ 7,000-8,000 ചുവടുകള്‍ നടന്നാലും മതിയാകും. പതിവായി നടക്കുന്നത് കലോറി കത്തിച്ച് ഭാരം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം മെച്ചപ്പെടുത്താനും പേശികളെയും സന്ധികളെയും ശക്തിപ്പെടുത്താനും ഒക്കെ സഹായിക്കുന്നു.
നടുവേദന മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ ചികിത്സ ആവശ്യമാണ്. അതിൽ സ്വയം ചികിത്സ ആവശ്യമാണോ? ചിന്തിക്കുക. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടുക.
STORY HIGHLIGHT: there is a way to avoid back pain
















