ദുബായിലെ റെഡ് കാർപറ്റ് അടക്കമുള്ള സ്മാർട്ട് ഇമിഗ്രേഷൻ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ പഠിക്കാനായി ചൈനയുടെ നാഷനൽ ഇമിഗ്രേഷൻ അഡ്മിനിസ്ട്രേഷനിൽനിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ദുബായ് സന്ദർശിച്ചു. യാത്രാ നവീകരണത്തിൽ ദുബായ് അവതരിപ്പിച്ച ഏറ്റവും പുതുതായി അവതരിപ്പിച്ച സംവിധാനമായ ‘റെഡ് കാർപെറ്റ് ഇമിഗ്രേഷൻ കോറിഡോർ’ അടക്കമുള്ള നൂതന സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് ചൈനീസ് സംഘത്തെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ചത്. ജിഡിആർഎഫ്എ ദുബായ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെ സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സന്ദർശകർക്കായി തുറന്നുകൊടുത്തിരുന്നു. ഇന്റലിജന്റ് മോണിറ്ററിങ്, ഡേറ്റ അനലിറ്റിക്സ് സംവിധാനങ്ങൾ, കാത്തിരിപ്പ് സമയം 40% കുറയ്ക്കുന്ന നൂതന സാങ്കേതികവിദ്യകൾ, സുരക്ഷാ നടപടികൾ, യാത്രക്കാരുടെ മുൻകൂർ പരിശോധനാ സംവിധാനം എന്നിവയെക്കുറിച്ചും വിശദീകരിച്ചു.
ലോകത്തിലെ ആദ്യത്തെ സ്മാർട്ട് കോറിഡോർ ആണ് ‘റെഡ് കാർപെറ്റ് ഇമിഗ്രേഷൻ കോറിഡോർ’ നിമിഷങ്ങൾക്കുള്ളിൽ തന്നെ യാത്ര രേഖകളൊന്നും കാണിക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യാത്രക്കാരെ അനുവദിക്കുന്ന ഒന്നിലധികം യാത്രക്കാരെ ഒരേ സമയം വളരെ വേഗത്തിൽ പ്രോസസ്സ് ചെയ്യാൻ സാധിക്കുന്ന മികച്ച സ്മാർട്ട് കോറിഡോർ ആണിത്. 9 സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന പുതിയ തലമുറ സ്മാർട്ട് ഗേറ്റുകൾ ദുബായ് രാജ്യാന്തര വിമാനത്താവളത്തെ കാര്യക്ഷമതയിൽ ഒരു ആഗോള മാതൃകയാക്കി മാറ്റുന്നു. ദുബായ് വിമാനത്താവളത്തിന്റെ സാങ്കേതികവും പ്രവർത്തനപരവുമായ മികവിനെ ചൈനീസ് സംഘം പ്രശംസിച്ചു.

ദുബായ് ആഗോള പ്രചോദനമായി മാറിയെന്നും വിമാനത്താവള യാത്രാ സംവിധാനം നിർമിതബുദ്ധിയെ മനുഷ്യനന്മയ്ക്കായി പയോഗിക്കുന്നതിന്റെ സമഗ്ര മാതൃകയാണെന്നും ലഫ്. ജനറൽ അൽ മർറി അഭിപ്രായപ്പെട്ടു. കൂടാതെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും നൂതനവുമായ യാത്രാ കവാടങ്ങളിലൊന്നായി ദുബായ്ക്ക് ആഗോള വിശ്വാസം വർധിപ്പിക്കാ ൻ ഈ സന്ദർശനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
STORY HIGHLIGHT: china delegation dubai smart immigration
















