കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തതിനെതിരെ സിപിഐഎം കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി. മോഹനൻ എംഎൽഎയെ തടഞ്ഞതും കയ്യേറ്റം ചെയ്തതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐഎം കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
പൊതുപരിപാടിക്കെത്തിയ ജനപ്രതിനിധിയെ തടയുന്നത് ജനാധിപത്യ വിരുദ്ധവും ജനാധിപത്യത്തിന് നേരെയുള്ള കയ്യേറ്റവുമാണ്. ഇത്തരം ചെയ്തികള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഐഎം കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
















