ചൈനീസ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന ചൈനീസ് യാത്രികർക്ക് ഗംഭീര സ്വീകരണം ഒരുക്കി ജി.ഡി.ആർ.എഫ്.എ. ദേശിയ ദിനത്തോടനുബന്ധിച്ച് സന്ദർശകർക്കുവേണ്ടി പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പും പുറത്തിറക്കിയത്.
വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറുകൾ ചൈനീസ് പതാകകളാൽ അലങ്കരിക്കുകയും സ്മാർട്ട് ഗേറ്റുകൾ ചുവന്നനിറത്തിൽ പ്രകാശിപ്പിക്കുകയും ദേശീയ ദിനാശംസ അച്ചടിച്ച ബ്രോഷറുകൾ യാത്രക്കാർക്ക് വിതരണം ചെയ്യുകയും ചെയ്തു. ജി.ഡി.ആർ.എഫ്.എയുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും കൂടാതെ ചൈനീസ് ഭാഷ സംസാരിക്കുന്ന ജീവനക്കാരും ചേർന്ന് യാത്രിക്കാരെ ദുബൈയിലേക്ക് സ്വാഗതം ചെയ്തത്.
STORY HIGHLIGHT: tourists welcome on chinese national day
















