കേരളം മുഴുവൻ കാത്തിരിക്കുന്ന ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാലാണ് ഓണം ബമ്പര്‍ നറുക്കെടുക്കുക. നറുക്കെടുപ്പിന് മേൽനോട്ടം വഹിക്കാൻ നിയോഗിക്കപ്പെട്ട ജഡ്ജിമാർ (ജഡ്മസ്) നേരത്തെ തന്നെ എത്തിച്ചേർന്നു. ഇനി മുഖ്യ അതിഥികൾ മാത്രമാണ് വേദിയിൽ എത്താനുള്ളത്.
നറുക്കെടുപ്പിനായുള്ള മെഷീനുകൾ സജ്ജമായി കഴിഞ്ഞു. ഈ മെഷീനുകളിലാണ് സമ്മാനാർഹമായ നമ്പറുകൾ തെളിയുക. നറുക്കെടുപ്പിന് മുന്നോടിയായുള്ള ട്രയൽ റൺ അല്പസമയം മുൻപ് വിജയകരമായി പൂർത്തിയാക്കി.
ഇത്തവണത്തെ ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ഈ വർഷം റെക്കോർഡ് നേട്ടത്തോടെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. ഈ 75 ലക്ഷം ടിക്കറ്റുകളിൽ ഒന്നിനാണ് 25 കോടി രൂപയുടെ ഭാഗ്യം ലഭിക്കുക.
ആ വലിയ സമ്മാനം ഏത് നമ്പറിനാണ്, ആരാണ് ആ ഭാഗ്യശാലി എന്നറിയാനുള്ള അത്യധികം ആകാംക്ഷയിലാണ് കേരള ജനത. നിമിഷങ്ങൾക്കകം തന്നെ ആ വലിയ വിജയിയെ അറിയാൻ സാധിക്കും.
















