ലോക വയോജനദിനത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ച് ദുബായ് ജി.ഡി.ആർ.എഫ്.എ. മനുഷ്യ മൂല്യങ്ങൾക്കും സാമൂഹിക ബന്ധങ്ങൾക്കും ഊന്നൽ നൽകിയ പരിപാടിയിൽ ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയും പങ്കുചേർന്നു. പരിപാടിയിൽ മുതിർന്ന പൗരന്മാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ശിൽപശാലയും . വിവിധ മത്സരങ്ങളും വിനോദ പരിപാടികളും നടന്നു.
.മുതിർന്ന പൗരന്മാരുടെ സംഭാവനകളെ ആദരിക്കുന്നതിൽ ദുബൈ പ്രത്യേക പ്രാധാന്യം നൽകുന്നുവെന്ന് ജി.ഡി.ആർ.എഫ്.എയിലെ ലീഡർഷിപ്പ് ആൻഡ് ഫ്യൂച്ചർ സെക്ടർ അസി. ഡയറക്ടർ ജനറൽ ബ്രി. അബ്ദുൾ സമദ് ഹുസൈൻ അൽ ബലൂഷി പറഞ്ഞു.
STORY HIGHLIGHT: gdrfa dubai world day of older persons celebration
















