ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് ലൈംഗികാരോഗ്യവും.ഇന്ന് ലൈംഗിക വിദ്യാഭ്യാസം സാമൂഹിക മാധ്യമങ്ങളില്‍ നല്ല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ലൈംഗികതയെ മോശമായി കണ്ടിരുന്ന കാലം പോയതിന്റെ തെളിവാണിത്. ലൈംഗികത കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് സാധിക്കും.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് കഴിക്കുന്നതു വഴി ലൈംഗികാസക്തി കൂട്ടാന്‍ സാധിക്കും. ഇതിനു കാരണം ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റിന്റെ സാന്നിധ്യമാണ്. നൈട്രേറ്റ് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
തണ്ണിമത്തന്‍
തണ്ണിമത്തന്‍ കഴിക്കുന്നതാണ് മറ്റൊരു മാര്‍ഗം. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഓക്സൈഡ് എല്‍ അജ്നൈന്‍ ലൈംഗിക ആരോഗ്യം കൂട്ടാന്‍ സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സെറാട്ടോണിന്‍ ഡോപ്പമിന്‍ കൂടുന്നു. ഇത് ലൈംഗികാരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കും.
നട്‌സ്
നട്സില്‍ ധാരാളമായി മഗ്‌നീഷ്യവും പൊട്ടാസ്യവും അടങ്ങിയതിനാല്‍ എല്ലാ ദിവസവും നട്ട്സ് കഴിക്കുന്നതും നല്ലതാണ്. മറ്റൊന്ന് അനാര്‍ കഴിക്കുന്നതാണ്.
മാതളം
മാതാളം എന്നറിയപ്പെടുന്ന അനാര്‍ കഴിക്കുന്നതുവഴി നിങ്ങളുടെ ലൈംഗിക ആരോഗ്യത്തെ ഉത്തേജിപ്പിക്കാം.
Content highlight; Better sex
















