2024 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ച മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ അധ്യാപകനും, സംസ്കൃത സിനിമയായ “ഏകാകി” യുടെ നിർമ്മാതാവും സംവിധായകനു മായഹരികുമാർ അയ്യമ്പുഴയെ സ്കൂളിൽ ആദരിച്ചു. ഹെഡ്മിസ്ട്രസ് റജി എബ്രഹാം, മാനേജ്മെൻ്റ് പ്രതിനിധിയും അധ്യാപകനുമായ ഫാ. ആൻ്റോച്ചൻ മംഗലശേരി, ഫാ. വിപിൻ കുരിശുതറ, സ്റ്റാഫ് പ്രതിനിധി അജു ഡേവീസ് എന്നിവരും ചേർന്നാണ് ഹരികുമാറിനെ ആദരിച്ചത്.
ഒരേ ഒരു കഥാപാത്രം (സുരേഷ് കാലടി) മാത്രമാണ് ചിത്രത്തിലുള്ളത്. പ്രസാദ് പാറപ്പുറം, ഫാ. ജോൺ പുതുവ എന്നിവരും ചേർന്നാണ് ചിത്ര ത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചത്. ‘യാതി യാതി സമയോ യാതി’ എന്ന ഒരു ഗാനത്തിൻ്റെ രചനയും ഹരികുമാർ അയ്യമ്പുഴ ചിത്രത്തിൽ നിർവ്വഹിച്ചിട്ടുണ്ട്.
STORY HIGHLIGHT : Harikumar Ayyampuzha, the director of the Sanskrit film “Ekaki”, was honored
















