മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായിട്ട് 16 വർഷം തികയുകയാണ്. ഈ അവസരത്തിൽ കസേന അദ്ദേഹത്തിന് ആദരമർപ്പിച്ചു. ചടങ്ങിൽ ഫാൽകെ അവാർഡിന്റെ മാധുര്യവുമുണ്ടായിരുന്നെന്ന് മോഹൻലാൽ വ്യക്തമാക്കി…
നടന്റെ വാക്കുകൾ ഇങ്ങനെ..
ഒരു നല്ല മീറ്റീംഗായിരുന്നു ഇത്. ചീഫിന്റെ കയ്യിൽ നിന്ന് ആദരവ് ഏറ്റ് വങ്ങി. ദാദാസാഹേബ് ഫാൽകേ അവാർഡും ഒരു കാരണമാണ് ഈ ചടങ്ങിന്. മാത്രമല്ല 16 വർഷമായി ആർമിയുടെ ഭാഗമായിട്ട്. പൊതു ജനത്തിന് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.ഇനിയും ഒരപാട് പദ്ധതികളുണ്ട്. സമയമെടുക്കു. പുതുതലമുറയെ സൈന്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കും…
മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകുന്നത് 2009ലാണ്. ലെഫ്റ്റനന്റ് കേണല്‍ പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യന്‍ ആര്‍മിയിലെ 122 ഇന്‍ഫെന്ററി ബറ്റാലിയന് ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം. വയനാട് ഉരുള്‍ പൊട്ടലുണ്ടായ സമയത്ത് മോഹന്‍ലാലിന്റെയും അദ്ദേഹം നേതൃത്വം നല്കുന്ന സേനയുടെയും സാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
















