കൊച്ചി: മട്ടാഞ്ചേരിയിൽ നടുറോഡില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മുൻവൈരാഗ്യത്തിന്റെ പുറത്തായിരുന്നു ആക്രമണം. ആലപ്പുഴ സ്വദേശി ബിനുവിനാണ് (36) കുത്തേറ്റത്. ഇയാൾ ഗുരുതര പരിക്കോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചി സ്വദേശിയായ ഇര്‍ഫാനാണ് കുത്തിയതെന്ന് പൊലിസ് പറഞ്ഞു.
ബിനുവിന്റെ വയറിനാണ് കുത്തിയത്. കൂവപ്പാടം കവലയിലാണ് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. തുടർന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവം കണ്ട നാട്ടുകരാണ് പൊലീസിൽ വിവരം അറിയിച്ചത്. ബിനുവിന് എട്ടോളം കുത്തുകളേറ്റിട്ടുണ്ട്. ഇര്‍ഫാനെ മട്ടാഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. പ്രതിയുമായി സംഭവസ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി.
















