ഈ വർഷം നടക്കാനിരിക്കുന്ന ദുബായ് എയർഷോയിൽ ഇസ്രയേലി കമ്പനികൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സ്ഥിരീകരിച്ച് സംഘാടകർ. നവംബറിൽ നടക്കുന്ന എയർഷോയുടെ ഇൻഫോർമയുടെ മാനേജിങ് ഡയറക്ടർ തിമോത്തി ഹോവ്സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റവും വലിയ എഡിഷനായ ഇപ്രാവശ്യത്തെ ദുബായ് എയർഷോയിൽ 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 20 രാജ്യങ്ങളുടെ പ്രത്യേക പവിലിയനുകളും ഷോയിൽ ഒരുങ്ങും. നേരത്തെ ഇസ്രയേലി മാധ്യമങ്ങളും ദുബായ് എയർഷോയിൽ പങ്കെടുക്കില്ലെന്ന വിവരം റിപ്പോർട്ട് ചെയ്തിരുന്നു.
STORY HIGHLIGHT: dubai airshow excludes israeli companies
















