തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണ്ണവില. പവന് 840 രൂപ വർദ്ധിച്ച് സ്വർണ്ണവില ഇന്ന് 90,000 കടന്നു. ഇന്ന് ഒരു പവന്റെ വിപണി വില 90320 രൂപയാണ്.
ഗ്രാമിന് 105 രൂപ വർദ്ധിച്ച് ഒരു ഗ്രാം സ്വർണത്തിന് 11290 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ നിലക്ക് ഒരു പവൻ സ്വർണത്തിന് ഒരുലക്ഷം രൂപയാകാൻ ഇനി അധികനാൾ വേണ്ട.
യുഎസിൽ അനിശ്ചിതത്വം തുടരുന്നതാണ് സ്വർണത്തിന്റെ കുതിപ്പിന് പിന്നിൽ. യുഎസ് ഫെഡ് ഇനിയും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് രണ്ടാം ദിവസവും സ്വർണം നേട്ടമാക്കിയത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,20,712 രൂപയായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡാകട്ടെ ട്രോയ് ഔൺസിന് 3,984 ഡോളർ നിലവാരത്തിലാണ്.
content highlight: Gold rate
















