ഷാർജയിൽ തീപിടിത്ത സാധ്യത കണക്കിലെടുത്ത് ഉയരം കൂടിയ 40 കെട്ടിടങ്ങളിൽനിന്ന് ക്ലാഡിങ്ങുകൾ നീക്കം ചെയ്തു. കെട്ടിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഈ ക്ലാഡിങ്ങുകൾ പലപ്പോഴും തീപിടിക്കുന്നതിന് ഇടയാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയുമായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി രംഗത്തെത്തിയത്. കെട്ടിടങ്ങൾക്ക് ഭംഗി കൂട്ടുന്നതിനായി പുറംചുമരുകളിൽ പതിക്കുന്ന വസ്തുക്കളാണ് ക്ലാഡിങ്ങുകൾ.
ഇതിന്റെ ഭാഗമായി എമിറേറ്റിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി 10 കോടി ദിർഹമിന്റെ സുരക്ഷ കാമ്പയിൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് 40 കെട്ടിടങ്ങളിലെ ക്ലാഡിങ്ങുകൾ നീക്കം ചെയ്തിരിക്കുന്നത്. 40 കെട്ടിടങ്ങളിലേയും നിലവിലുള്ള ക്ലാഡിങ്ങുകൾ മാറ്റി തീപിടിത്തത്തെ പ്രതിരോധിക്കാൻ കഴിയുന്ന വസ്തുക്കൾ സ്ഥാപിച്ചു.
STORY HIGHLIGHT: cladding removed from 40 buildings
















