കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ പോത്ത് വിരണ്ടോടി. ഇന്ന് രാവിലെയായിരുന്നു സംഭവം. വിരണ്ടോടിയ പോത്ത് രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. വാഹനങ്ങൾക്കും കേടു വരുത്തി.
നാട്ടിൽ പരിഭ്രാന്തി സൃഷ്ടിച്ചു. നാട്ടുകാർ പോത്തിനെ പിടിക്കാൻ നോക്കിയെങ്കിലും നടന്നില്ല തുടർന്ന് ഫയർഫോഴ്സ് എത്തി വളരെ സാഹസികമായാണ് പോത്തിനെ തളച്ചത്. ഒരു ഇരുചക്ര വാഹന യാത്രകാരിയേയും കാൽനട യാത്രക്കാരനെയുമാണ് പോത്ത് കുത്തിയത്.
ഇരുവർക്കും ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. റെസ് ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി തളച്ചത്. നഗരമധ്യേ നടക്കാവ് സിഎച്ച് ക്രോസ് റോഡിലാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
















