11 വർഷമായി ലോകത്തിലെ ഏറ്റവും തിരക്കേറിയ രാജ്യാന്തര വിമാനത്താവളമെന്ന പദവി നിലനിർത്തുന്ന ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം. 2025 അവസാനത്തോടെ വിമാനത്താവളം കൈകാര്യം ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 9.53 കോടി കവിയുമെന്ന് ദുബായ് എയർപോർട്ട്‌സ് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. കൂടാതെ 2027ഓടെ 10 കോടി എന്ന നാഴികക്കല്ല് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2032ഓടെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് പ്രവർത്തനങ്ങൾ പൂർണമായും മാറും. കൂടാതെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലെ വികസന പദ്ധതികളെക്കുറിച്ച് സംസാരിച്ച ഗ്രിഫിത്ത്സ്, നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അന്തിമ രൂപകൽപനകൾ നിലവിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിരീകരിച്ചു.
STORY HIGHLIGHT: dubai airport
















