വിനോദ സഞ്ചാരികൾ സാമൂഹിക മൂല്യങ്ങളും രാജ്യത്തെ നിയമങ്ങൾ പിന്തുടരുന്നതില് ജാഗ്രത പുലര്‍ത്തണമെന്ന നിർദ്ദേശവുമായി റാക് പോലീസ്. ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് നടത്തിയ പരിപാടിയിലാണ് നിർദ്ദേശം പോലീസ് നൽകിയത്. പരിപാടിയിൽ കുറ്റാന്വേഷണ വിഭാഗവും ടൂറിസ്റ്റ് പൊലീസും വിനോദ സഞ്ചാരികളുമായി സംസാരിക്കുകയുമുണ്ടായി.
ബീച്ചുകള്‍, പർവതാരോഹണം, ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിർദേശങ്ങൾ, വാഹന വേഗത കുറക്കേണ്ടതിന്റെയും യു.എ.ഇയുടെ ഗതാഗത നിയങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ടൂറിസ്റ്റുകളെ പരിപാടിയിലൂടെ ബോധ്യപ്പെടുത്തി. കൂടാതെ രാജ്യത്ത് നിലവിലുള്ള സാമൂഹിക മാനദണ്ഡങ്ങളും പാരമ്പര്യങ്ങളും പാലിക്കേണ്ട ആവശ്യകതയും അധികൃതര്‍ ഓർമ്മിപ്പിച്ചു.
STORY HIGHLIGHT: tourist must follow the rules of the country
















