ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ കൊണ്ടുപോകാൻ മറന്നത് വിമാനത്താവളത്തിൽ വൻ ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. 148 യാത്രക്കാരുമായി ബുധനാഴ്ച്ച ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെക്ക് പുറപ്പെട്ട വിമാനമാണ് മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ കൊണ്ടുപോകാൻ മറന്നത്.
ടെർമിനൽ 3-ൽ വിമാനം ഇറങ്ങിയപ്പോഴാണ് ലഗേജ് ഇല്ലാത്ത വിവരം യാത്രക്കാർ അറിയുന്നത്. ദുബായിൽ നിന്ന് പുറപ്പെട്ട എസ് ജി-12 വിമാനത്തിലാണ് സംഭവം. ലഗേജ് സ്വീകരിക്കുന്ന കൺവെയർ ബെൽറ്റിനടുത്ത് കാത്തുനിന്ന യാത്രക്കാർക്ക് മുന്നിലേക്ക് ഒരു ബാഗ് പോലും എത്താതിരുന്നതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ യാത്രക്കാർ അറിയുന്നത്. ലഗേജ് ബെൽറ്റ് ഒഴിഞ്ഞു കിടക്കുന്നത് കണ്ട് ഒരു ബാഗ് പോലും എത്തിയിട്ടില്ലെന്ന് എല്ലാവരും ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു.
ലഗേജ് ലഭിക്കാത്തവർക്ക് ബാഗേജ് ഇറെഗുലാരിറ്റി റിപ്പോർട്ടുകൾ പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ട എയർലൈൻ ജീവനക്കാർ, അടുത്ത വിമാനത്തിൽ സാധനങ്ങൾ എത്തിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. വിലപിടിപ്പുള്ള പല സാധനങ്ങളും യാത്രക്കാരുടെ ലഗേജുകളിലുണ്ട്.
STORY HIGHLIGHT: spicejet flight leaves luggage of passengers
















