മുഖ്യമന്ത്രി പിണറായിവിജയന് സ്വർണ്ണം എന്നും ഒരു വീക്ക്‌നെസാണെന്നും. ഔറംഗസേബിനേക്കാള്‍ വലിയ ക്ഷേത്രകൊള്ളക്കാരനായി പിണറായിവിജയന്‍ മാറിയെന്നും ആരോപണവുമായി ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിജെപി കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
കായംകുളം കൊച്ചുണിയെല്ലാം പിണറായി വിജയന്മുമ്പില്‍ തോറ്റുപോകും. കള്ളന്‍മാരും കൊള്ളക്കാരുമാണ് കേരളം ഭരിക്കുന്നത്. മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയാതെ ഇതൊന്നും നടക്കില്ല. എല്ലാത്തിന്റെയും ആസൂത്രണം കടകംപള്ളിയാണ്. ഒരു അയ്യപ്പസംഗമം നടത്തിയാല്‍ ശബരിമലയില്‍ ചെയ്ത പാപങ്ങളെല്ലാം മാറുമെന്നാണ് പിണറായിവിജയന്‍ വിചാരിച്ചത്. എത്രസംഗമം നടത്തി പമ്പയില്‍ കുളിച്ചാലും പിണറായി സര്‍ക്കാരിന്റെ പാപം മാറില്ല. കോണ്‍ഗ്രസ് ഭരിച്ച സമയത്തും ക്ഷേത്രക്കൊള്ള നടന്നിട്ടുണ്ട്. കോണ്‍ഗ്രസുകാരും അമ്പലം വിഴുങ്ങികളാണ്. ഹൈക്കോടതി ഇടപെട്ടതുകൊണ്ട്മാകേന്ദ്രഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം കേന്ദ്രീകരിച്ച്നടന്ന സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെപ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായി. കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുകയും കടത്തിയ സ്വര്‍ണം പൊട്ടിച്ച്കൊണ്ടുപോവുകയും ചെയ്യുന്നതും കണ്ണൂരിലെ സിപിഎം ഗുണ്ടകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
STORY HIGHLIGHT: bjp about pinarayi vijayan
















