കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിൽ. കവര്‍ച്ചയില്‍ സഹായിച്ച മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേരുമാണ് കസ്റ്റഡിയില്‍ ഉള്ളതെന്നും ഇതില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച രണ്ട് വണ്ടികളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
കവര്‍ച്ചയുടെ ഇടനിലക്കാരന്‍ സജി, സ്റ്റീല്‍ കമ്പനിയില്‍ സജിക്കൊപ്പം എത്തിയ വിഷ്ണു, പിന്നെ ഇവരെ സഹായിച്ച മൂന്ന് പേരുമാണ് കസ്റ്റഡിയിൽ നിലവിൽ ഉള്ളത്. തൃശൂരില്‍ നിന്നാണ് പ്രതികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ പങ്ക് അന്വേഷിച്ച് വരികയാണ്. മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേര്‍ക്കായി തിരച്ചില്‍ ശക്തമായി തുടരുകയാണെന്നും പോലീസ് പറഞ്ഞു.
കൊച്ചി കുണ്ടന്നൂരിൽ ദേശീയപാതയ്ക്ക് അരികിൽ തുറന്നു പ്രവർത്തിക്കുന്ന നാഷണൽ സ്റ്റീൽ കമ്പനിയിലാണ് പട്ടാപ്പകൽ മൂവർ സംഘം മുഖംമൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സുബിന്‍ എന്നയാളുടെ പക്കൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തത്.
STORY HIGHLIGHT: 80lakh robbery at gun point
















