മുതിർന്ന ആർഎസ്എസ് നേതാവ് പി.ഇ.ബി മേനോന്‍ അന്തരിച്ചു. ആർഎസ്എസ്സിന്റെ മുന്‍ പ്രാന്ത സംഘചാലകായിരുന്നു ഇദ്ദേഹം. അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭൗതികശരീരം ഇന്ന് ആലുവയിലെ വസതിയിലെത്തിക്കും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് നടക്കും.
ആലുവയിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനിയുടെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്‍റായിരുന്നു ഇദ്ദേഹം.
STORY HIGHLIGHT: rss leader peb menon passes away
















