ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ അനുമോദിച്ച് ശിവഗിരി മഠം. അന്തര്‍ദേശിയ തലത്തില്‍ ഇനിയും അവാര്‍ഡുകള്‍ നേടി ഇന്ത്യയ്ക്ക് അഭിമാനം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് വര്‍ക്കല ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആശംസിച്ചു.
കഴിഞ്ഞ മാസം 23-നാണ് രാജ്യം 2023-ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം നല്‍കി മോഹന്‍ലാലിനെ ആദരിച്ചത്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് പുരസ്കാരം ലഭിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ ആണ് കേരളത്തിൽ നിന്നും പുരസ്കാരം നേടിയ മറ്റൊരു ചലച്ചിത്ര പ്രതിഭ.
STORY HIGHLIGHT: sivagiri mutt congratulates mohanlal
















