കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ചിത്രീകരിക്കുന്നതെന്ന വിലയിരുത്തലിനെ തുടർന്ന് അടച്ചുപൂട്ടിയ. റിയാലിറ്റി ഷോയുടെ ചിത്രീകരണം പുനരാരംഭിച്ചു. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ചു അനുമതിനേടാന്‍ 10 ദിവസംകൂടി അനുവദിച്ചതോടെ സ്റ്റുഡിയോ വീണ്ടുംതുറന്നു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സ്റ്റുഡിയോയ്ക്ക് വീണ്ടും പ്രവര്‍ത്തിക്കാന്‍ അനുമതിലഭിച്ചത്. ഷോ അവതാരകനും കന്നഡ സൂപ്പര്‍താരവുമായ കിച്ച സുദീപ് ഷോ ആരംഭിക്കാൻ അനുമതി നൽകിയ ശിവകുമാറിനും സര്‍ക്കാരിനും നന്ദി അറിയിച്ചു. ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ സജ്ജമാക്കിയ സ്റ്റുഡിയോയിലാണ് ബിഗ് ബോസ് കന്നഡ പതിപ്പ് ചിത്രീകരണം നടക്കുന്നത്.
കന്നഡ കളേഴ്സ് ചാനലില്‍ സംപ്രേക്ഷണംചെയ്യുന്ന ബിഗ് ബോസ് ഷോയുടെ 12-ാം സീസണ്‍ രണ്ടാഴ്ചപിന്നിടുമ്പോഴാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് വന്നിരുന്നത്. മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ബോര്‍ഡ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാക്കിയിരുന്നു.
STORY HIGHLIGHT: bigg boss kannada 12 studio reopens
















