റോസ് ടീ അല്ലെങ്കിൽ റോസ ചായയെ കുറിച്ച് അധികമാർക്കും അറിവില്ലെങ്കിലും, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചായകളിൽനിന്ന് വ്യത്യസ്തമായി ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണിത്. റോസാപ്പൂ ഇതളുകൾ ഉപയോഗിച്ചാണ് ഈ ചായ ഉണ്ടാക്കുന്നത്.
റോസ് ടീ ഉണ്ടാക്കുന്ന വിധം
വീട്ടിൽ എളുപ്പത്തിൽ റോസ് ടീ ഉണ്ടാക്കാൻ ഫ്രഷ് റോസാപ്പൂവിന്റെ 1/4 കപ്പ് ഇതളുകൾ, 1 കപ്പ്, തേൻ/പഞ്ചസാര ആവശ്യത്തിന് മതിയാകും.
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളം നന്നായി തിളപ്പിക്കുക. ഒരു ടീ കപ്പിലേക്ക് ഉണങ്ങിയതോ ഫ്രെഷായതോ ആയ റോസാപ്പൂ ഇതളുകൾ ഇടുക. തിളച്ച വെള്ളം ഈ ഇതളുകളിലേക്ക് ഒഴിക്കുക. കപ്പ് ഒരു അടപ്പ് ഉപയോഗിച്ച് 10 മുതൽ 15 മിനിറ്റ് വരെ അടച്ചുവെക്കുക. ഇങ്ങനെ ചെയ്യുന്നത് റോസാപ്പൂവിന്റെ സത്തും മണവും വെള്ളത്തിൽ നന്നായി ലയിക്കാൻ സഹായിക്കും. അതിനുശേഷം ഇതളുകൾ മാറ്റി ചായ അരിച്ചെടുക്കുക. ആവശ്യമെങ്കിൽ അൽപം തേനോ പഞ്ചസാരയോ ചേർത്ത് ചൂടോടെയോ തണുപ്പിച്ചോ ഉപയോഗിക്കാം.
















