ബീഫ് മലയാളികളുടെ ഇഷ്ട ഭക്ഷണ വിഭവമാണ്. പൊറോട്ടയും ബീഫും, അപ്പവും ബീഫും, പഴംപൊരിയും ബീഫും തുടങ്ങി നിരവധി ബീഫ് കോമ്പോകൾ നമുക്ക് ഏറെ പ്രിയങ്കരമാണ്. ഈ ഭക്ഷണവിഭവങ്ങൾ കഴിക്കാൻ കൊതിക്കാത്ത മലയാളികൾ വളരെ അപൂർവമാണെന്ന് തന്നെ പറയാം.
എന്നാൽ ഈ ബീഫ് വച്ച് ഭക്ഷണമുണ്ടാക്കിയെടുക്കൽ കുറച്ചധികം പണിയെടുക്കേണ്ട പരിപാടി തന്നെയാണ്. കുക്കറിൽ അഞ്ചും ആറും ഏഴും വിസിലുകൾ കേൾപ്പിച്ചാണ് ബീഫ് നന്നായി വെന്തുവരുന്നത്. പലപ്പോഴും നല്ല രീതിയിൽ വേവാത്തതിനാൽ പണി കിട്ടാറുമുണ്ട്. എന്നാൽ ഇത് പരിഹരിക്കാൻ നമുക്ക് ചില പൊടിക്കൈകൾ ചെയ്യാനാകും. അവ എന്തൊക്കെയെന്ന് നോക്കാം.
ബീഫ് പാചകം ചെയ്യുന്നതിന് മുൻപായി ഒരു സ്പൂൺ വിനാഗിരി ചേർത്ത കഞ്ഞിവെള്ളത്തിൽ 10 മിനിറ്റ് ബീഫ് ഇട്ടു വച്ചാൽ നല്ല സോഫ്റ്റ് ആയി വെന്തു കിട്ടും. ബീഫിന്റെ പച്ചമണം മാറുകയും ചെയ്യും.
ഇനി കുക്കറില്ലാതെ ചട്ടിയിലാണ് ബീഫ് വേവിക്കുന്നതെങ്കിൽ നല്ല രുചികരമായ രീതിയിൽ നല്ല വേവോടു കൂടി ഉണ്ടാക്കിയെടുക്കാം. ഇനി ബീഫ് സോഫ്റ്റ് ആകാൻ ബീഫിനോടൊപ്പം കുറച്ചു തക്കാളി കൂടി ചേർത്താൽ മതിയാകും.
ഇങ്ങനെ ചില ചെറിയ കാര്യങ്ങൾ ചെയ്താൽ തന്നെ വളരെ എളുപ്പത്തിലും രുചികരമായും ബീഫ് വിഭവങ്ങൾ ഉണ്ടാക്കിയെടുക്കാം.
















