പഴംപൊരിയും ബീഫും ഇഷ്ടമില്ലാത്തവരായി ആരും ഇല്ല. കുരുമുളക് ചേർത്ത് തയ്യാറാക്കി വച്ച ബീഫിൽ മുക്കി ചൂടുപഴംപൊരി എന്ന് പറയുമ്പോൾ തന്നെ നാവിൽ കപ്പലോടും. കുറച്ചു സ്പോട്ടുകളിൽ മാത്രമായിരുന്നു ഈ കോംമ്പോ ആദ്യം ലഭിച്ചിരുന്നത്. എന്നാൽ ആ കോമ്പോയുടെ തുടക്കം എവിടെ നിന്നാണെന്ന് നമുക്കൊന്ന് നോക്കാം.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ശ്രീമുരുക കഫേയിലാണ് ഇതിന്റെ തുടക്കം. 2006 മുതലാണ് ബീഫിനൊപ്പം മൊരിഞ്ഞ പഴംപൊരി കോമ്പോ ശ്രീമുരുകയിലെ സൂപ്പർഹിറ്റ് ജോഡിയായി മാറിയത്.
74 വർഷത്തിലധികം പഴക്കമുണ്ട് ഈ ചെറുചായക്കടയ്ക്ക്. വ്യത്യസ്തമായ എല്ലാം ചെറുകടികളും ഇവിടെ ലഭ്യമെങ്കിലും ഈ കോമ്പോയാണ് മലയാളികൾക്കിടയിൽ ശ്രീമുരുക കഫേ അറിഞ്ഞുതുടങ്ങിയത്.ഉടമയായ സത്യന്റെ അച്ഛനും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേര്‍ന്നാണ് ശ്രീമുരുക കഫേയ്ക്ക് തുടക്കമിട്ടത്.
പഴംപൊരി തയ്യാറാക്കാം; ചേരുവകൾ
നേന്ത്രപഴം – 3
മൈദ – മുക്കാൽ കപ്പ്
ദോശ മാവ് – മുക്കാൽ കപ്പ്
ബേക്കിങ് സോഡ – കാൽ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
പഞ്ചസാര – 3 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മൈദ, ദോശമാവ്, മഞ്ഞൾപ്പൊടി, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. കട്ടയില്ലാതെ വേണം ഇത് തയ്യാറാക്കിയെടുക്കാൻ. ഇതിലേക്ക് തൊലി കളഞ്ഞു നീളത്തിൽ മുറിച്ചുവച്ച പഴം ചേർക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോൾ ഓരോ പഴം മാവിൽ മുക്കി എണ്ണയിൽ ഇടുക.
content highlight: Pazhampori and beef
















