രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തായ്‌ലന്‍ഡ് മുന്‍ രാജ്ഞി സിരികിത് കിറ്റിയാര അന്തരിച്ചു. 93 വയസായിരുന്നു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തായ്‌ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച അതുല്യ തേജാണ് ഭര്‍ത്താവ്. കഴിഞ്ഞ ഒക്ടോബറിലാണ് അതുല്തേജ് അന്തരിച്ചത്.
വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ഏറെ ജനശ്രദ്ധയാര്‍ജിച്ച സിരികിത് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പൊതുമധ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
















