ഗോരഖ്പൂർ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഒരു തീവ്രവാദിയല്ല എന്ന പരാമർശത്തെ തുടർന്ന് വിവാദത്തിൽ പെട്ട് മുൻകാല ബോളിവുഡ് നടി മംമ്ത കുൽക്കർണി. ഒരു യാത്രയുടെ ഭാഗമായി ഗൊരഖ്പൂരിലെത്തിയ അവർ വാർത്താസമ്മേളനത്തിൽ വെച്ചായിരുന്നു വിവാദ പ്രസ്താവന നടത്തിയത്. എന്നാൽ പ്രസ്താവന വിവാദമായതോടെ താൻ യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് അതെല്ലെന്നുപറഞ്ഞ് തടിതപ്പിയിരിക്കുകയാണ് മംമ്ത കുൽക്കർണി.
Mamta Kulkarni ne kiya bada khulasa. #mamtakulkani #TrendingNow pic.twitter.com/g9Eb43wA1q
— Celebrity Tadka 24 (@CelebrityTadka2) October 31, 2025
മൂന്ന് ദിവസത്തെ ആത്മീയ പര്യടനത്തിനായാണ് മംമ്താ കുൽക്കർണി ഗോരഖ്പൂരിലെത്തിയത്. ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ദാവൂദ് ഇബ്രാഹിം “മുംബൈ സ്ഫോടനങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം ഒരു തീവ്രവാദിയല്ലെന്നും” പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. വാർത്താസമ്മേളനം പുറത്തുവന്നതിനുപിന്നാലെ നിരവധി പേരാണ് മംമ്തയെ വിമർശിച്ചെത്തിയത്. ഇതോടെ പ്രസ്താവനയിൽ വിശദീകരണവുമായി മംമ്ത എത്തി.
Dawood Ibrahim Aur Mamta Kulkarni Vivad, Kya Kaha #mamtakulkarni Ne Apni Safai Main | MUMBAI PRESS #dawoodibrahim #bollywood
Dawood Ibrahim and Mamta Kulkarni #Controversy, what did #mamtakulkarni say in her clarification | MUMBAI PRESS #dawoodibrahim #bollywood pic.twitter.com/6p8x3rgzlb— Mumbaipressnews (@MumbaiPressNews) October 30, 2025
“ഞാൻ ദാവൂദ് ഇബ്രാഹിമിനെയല്ല, വിക്കി ഗോസ്വാമിയെയാണ് ഉദ്ദേശിച്ചത്. ദാവൂദ് തീർച്ചയായും ഒരു തീവ്രവാദിയാണ്.” മുൻപ് മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലാവുകയും ജയിലിൽ കഴിയുകയും ചെയ്തിട്ടുള്ള ഗോസ്വാമിക്ക് മംമ്തയുമായി ബന്ധമുണ്ടായിരുന്നു.
താൻ ദാവൂദിനെ കണ്ടിട്ടില്ലെന്നും അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്നും മംമ്ത ആവർത്തിച്ചു. “എനിക്ക് ഇപ്പോൾ രാഷ്ട്രീയവുമായോ സിനിമാ വ്യവസായവുമായോ യാതൊരു ബന്ധവുമില്ല. ഞാൻ പൂർണ്ണമായും ആത്മീയതയ്ക്ക് എന്നെത്തന്നെ സമർപ്പിച്ചിരിക്കുകയാണ്. സനാതന ധർമ്മത്തിൽ ഉറച്ചു വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ, രാജ്യവിരുദ്ധ ശക്തികളുമായി എനിക്ക് ഒരു ബന്ധവും പുലർത്താനാവില്ല,” അവർ കൂട്ടിച്ചേർത്തു.
1990-കളുടെ തുടക്കത്തിലും മധ്യത്തിലും ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിൽ തിളങ്ങിനിന്ന നടിയായിരുന്നു മംമ്ത കുൽക്കർണി. 2002-ൽ അവർ അഭിനയം ഉപേക്ഷിച്ചു. 2016-ൽ 2000 കോടി രൂപയുടെ അന്താരാഷ്ട്ര മയക്കുമരുന്ന് കേസിൽ താനെ പോലീസ് പ്രതി ചേർത്തതോടെ അവർ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. എന്നാൽ, 2024-ൽ ബോംബെ ഹൈക്കോടതി അവർക്കെതിരായ കുറ്റങ്ങൾ റദ്ദാക്കി.
257 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 1993-ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് ദാവൂദ്. 80-കളുടെ അവസാനത്തിൽ ദുബായിലേക്ക് കടന്നുകളഞ്ഞ ദാവൂദ്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കറാച്ചിയിലാണ് താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
















