ബെംഗളൂരു – എറണാകുളം വന്ദേഭാരത് സർവീസ് അടുത്തയാഴ്ച മുതൽ. പുതിയ വന്ദേഭാരത് ട്രെയിനിന് സമയക്രമമായി. സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തേക്കും.
രാവിലെ 5.10ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 1.50ന് കൊച്ചിയില്‍ എത്തും. മടക്കയാത്ര ഉച്ചയ്ക്ക് 2.20 ന് , 11 മണിക്ക് ബെംഗളൂരുവിലെത്തും.
അടുത്തയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. 9 സ്റ്റോപ്പുകള്‍. കേരളത്തില്‍ തൃശൂരും പാലക്കാടും. ബുധനാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല.
നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബെംഗളൂരു. അവിടേയ്ക്ക് കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്.
നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
















