ഇന്ന് എവിടെ നോക്കിയാലും ബിസിനസ് ആണല്ലേ തരംഗം, സ്വന്തമായി എന്തെങ്കിലും ഒരു സംരംഭം തുടങ്ങുക എന്നത് ഏവരുടെയും ഒരു ആഗ്രഹം കൂടിയാണ്. സ്ഥിരമായി എല്ലാവരും ചെയ്യുന്ന ബിസിനസ് ചെയ്താൽ എന്താണ് ലാഭം ? മറിച്ച് പുതിയ ഒരു ഐഡിയ വേണം അല്ലെ ? എന്താണ് പുതിയ ഐഡിയ? എന്ത് ചെയ്യും? , എങ്ങനെ ചെയ്യും ? എവിടെ നിന്ന് ചെയ്യും ? ഇതിനൊക്കെ ഒരുപാട് കാശ് വേണ്ടേ ? ഇങ്ങനെ നീളുന്നു ചോദ്യങ്ങൾ . എന്നാൽ ഇതിനെല്ലാം ഒരേ രീതിയിൽ ബാലൻസ് ചെയ്ത പോകാൻ പറ്റിയ ഒരുപാട് സംരംഭങ്ങളും ഉണ്ട് , അതിൽ ഏറ്റവും സിമ്പിൾ ആയ ഒരണ്ണം പറയാം .
ആഘോഷങ്ങളിൽ എന്നും ഇങ്ങനെ കേക്കിന് മുകളിൽ കത്തിച്ചു വെക്കാനും ഊതി അണച്ച് കളയാനും ആണല്ലേ നമ്മൾ ക്യാൻഡിൽസ് യൂസ് ചെയ്യുന്നത്. എന്നാൽ അതൊന്ന് മാറ്റി പിടിച്ചാലോ ! നമ്മുക്ക് ആ ക്യാൻഡിലും കൂടെ കഴിച്ചാലോ? കഴിക്കാൻ പറ്റിയ ക്യാൻഡിൽസ് ഉണ്ടാക്കിയാലോ!! ഐഡിയ മാത്രം അല്ല ഇത് ചെയ്ത എടുക്കാനും സിമ്പിൾ ആണ് .
ഈ ഐഡിയ ആദ്യം പ്രചരിപ്പിച്ചത് ഭാര്യാഭർത്താക്കന്മാരായ ലോറി സാൻഡ്‌ലർ, ബോബ് മൈക്കൽസൺ എന്നിവരാണ്. തന്റെ മകന്റെ പിറന്നാൾ ആഘോഷത്തിനിടെ കേക്കിന് മുകളിൽ വച്ച മെഴുകുതിരികൾ ഉരുകി കേക്കിൽ വീഴുന്നത് ബോബിന്റെ ശ്രദ്ധയിൽ പെട്ടു. അത് ആരോഗ്യത്തിന് ഹാനികരം ആണെന്ന് ചിന്തിച്ച ബോബ് ലോറിയോട് ഇതിനെ കുറിച്ച് സംസാരിക്കുകയും അങ്ങനെ അവർ എങ്കിൽ മെഴുകുതിരിയും കഴിക്കാൻ പാകത്തിനുള്ളത് ഉണ്ടാക്കിയാലോ എന്ന ചിന്ത വന്നു . അങ്ങനെയാണ് ഷാർക്ക് ടാങ്ക് ലെറ്റ് ദെം ഈറ്റ് മെഴുകുതിരി പിച്ച് എന്ന സംരംഭത്തിന് ഇവർ തുടക്കം കുറിച്ചത് . പാൽ അല്ലെങ്കിൽ ഡാർക്ക് ചോക്ലേറ്റ് വെണ്ണ എന്നിവ ഉപയോഗിച്ചാണ് മെഴുകുതിരികൾ നിർമ്മിച്ചിരിക്കുന്നത്, ഏഴ് വ്യത്യസ്ത പ്രിന്റ് ഡിസൈനുകളിലാണ് ഇവ വരുന്നത്.ഓരോ മെഴുകുതിരിയിലും ഒരു മിനിറ്റ് നേരം കത്തുന്ന ഒരു ചെറിയ തിരി ഉണ്ട്, ഇത് കത്തി തീർന്ന ഉടൻ നമ്മുക്കത് കഴിക്കാം .
ഓരോ മെഴുകുതിരിയും ഉത്പാദിപ്പിക്കാൻ $0.85 ചിലവാകും, മൊത്തവ്യാപാരത്തിന് $1.69 ഉം ചില്ലറ വിൽപ്പനയ്ക്ക് $2.99 നും $3.99 നും ഇടയിൽ വിലവരും. ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുമ്പോൾ, ഓരോ യൂണിറ്റിനും $3.99 ആണ് വില.
വിൽപ്പനയുടെ കാര്യത്തിൽ, കണക്കുകൾ ശ്രദ്ധേയമായിരുന്നു. ആരംഭിച്ചതിനുശേഷം, ബിസിനസ് മൊത്തം 2.3 മില്യൺ ഡോളർ വരുമാനം നേടി.
കഴിഞ്ഞ വർഷം മാത്രം $675,000 വരുമാനം ലഭിച്ചു, ഈ വർഷം $1 മില്യണിൽ അവസാനിക്കുമെന്നും, ഏകദേശം $100,000 ലാഭം ലഭിച്ചു . അതെയതെ ഇന്ത്യൻ റുപ്പി ₹8879000 ഇന്ത്യൻ രൂപ. അപ്പൊ എങ്ങനെ നമ്മുക്കും എഡിബിൾ ക്യാൻഡിൽ ഉണ്ടാക്കിയാലോ!!
















