മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ അധിക്ഷേപ പരാമർശത്തെ മുസ്ലിം ലീഗ് തള്ളി. രാഷ്ട്രീയ വിമർശനങ്ങൾ ആകാമെന്നും എന്നാൽ വ്യക്തി അധിക്ഷേപങ്ങൾ പാടില്ലെന്നും പാണക്കാട് ശിഹാബലി തങ്ങൾ പറഞ്ഞു. വ്യക്തി അധിക്ഷേപം നല്ല കാര്യമല്ല. ഇത്തരം കാര്യങ്ങളിൽ എല്ലാവരും സൂക്ഷിക്കണമെന്നും പാണക്കാട് തങ്ങൾ പറഞ്ഞു. പിഎംഎ സലാമിനെ തള്ളിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
അതേസമയം മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പി എം ശ്രീയിൽ ഒപ്പുവെച്ചതെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ അധിക്ഷേപ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മാപ്പ് പറയണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു.
















