മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ അധിക്ഷേപ പരാമര്‍ശനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സലാം തന്റെ സംസ്‌കാരം പുറത്തെടുത്തു എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ ശിവന്‍കുട്ടി പറഞ്ഞത്. പി.എം.എ സലാം അത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ പാടില്ലാത്തതാണ്. സാധാരണഗതിയില്‍ മുസ്‌ലിം ലീഗിന്റെ നേതാക്കള്‍ ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നവരവല്ല. സലാം തന്റെ സംസ്‌കാരം പുറത്തെടുത്തു എന്ന് മാത്രമേ അതിനെ കാണുന്നുള്ളൂ. സലാമിന് മറുപടിയും കൊടുക്കുന്നില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു.
















