വോട്ടർപട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനുള്ള ചുമതല ഏറ്റെടുക്കാൻ കൊടുവള്ളി നഗരസഭയിലെ ഉദ്യോഗസ്ഥർ വിസമ്മതിച്ചു. കളക്ടർ നിർദ്ദേശിച്ച പരിശോധനാ നടപടികൾ ഇതോടെ സ്തംഭിച്ചു.
നിരവധി വോട്ടുകൾ പട്ടികയിൽ നിന്ന് തള്ളിപ്പോവുകയും വാർഡുകളിൽ നിന്ന് മാറിപ്പോവുകയും ചെയ്തതിനെ തുടർന്ന് പരാതിക്കാർ വൈകാരികമായി പ്രതികരിക്കുന്നത് അമിത സമ്മർദ്ദമുണ്ടാക്കുന്നു എന്നാണ് ജീവനക്കാർ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഇലക്ഷൻ ക്ലർക്കായിരുന്ന അജീഷിന്റെ ആത്മഹത്യയും ജീവനക്കാർ തങ്ങളുടെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട സമ്മർദ്ദമാണ് അജീഷിന്റെ മരണത്തിന് കാരണമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ജീവനക്കാർ ആരും സന്നദ്ധത അറിയിക്കാത്ത സാഹചര്യത്തിൽ, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്താനുള്ള കളക്ടറുടെ നിർദ്ദേശം നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
















