തദ്ദേശ തിരഞ്ഞെടുപ്പിൽ UDF തരംഗം ഉണ്ടാകുമെന്ന് ജെബി മേത്തർ എം പി. മഹിളാ കോൺഗ്രസ് യാത്രയുമായി കടന്ന് ചെന്നപ്പോൾ ജനങ്ങളുടെ മനസ് വായിച്ചത് ആണ്. മഹിള കോൺഗ്രസ് സജ്ജമാണ്. LDF ദുർഭരണത്തിൽ ജനങ്ങളുടെ മനസ് മടുത്തു. ജനങ്ങൾക്ക് മനസമാധാനമായി ജീവിക്കാൻ കഴിയുന്നില്ലെന്നും അവർ വ്യക്തമാക്കി.
സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുന്നു. ട്രെയിനിൽ പോലും അതിക്രമം. മദ്യം കേരളത്തിൽ ഒഴുക്കുന്നു. അതും അക്രമണത്തിന് പിന്നിൽ ഉണ്ട്. കേരളത്തിലെ അമ്മമാരെ അലട്ടുന്ന പ്രശ്നം ലഹരികൂടെയാണ്. LDF ഭരിക്കുന്ന കേരളത്തിൽ നർക്കോട്ടിക്സ് ഗ്ലോറിഫൈഡ് ബിസിനെസ് ആണെന്നും അവർ വിമർശിച്ചു.
















