ഡെല്‍ഹിയെ നടുക്കിക്കൊണ്ട് വീണ്ടും ഭീകരാക്രമണം നടന്നിരിക്കുന്നു. 9 പേരുടെ ജീവനെടുത്ത കാര്‍ സ്‌ഫോടനത്തിനു പിന്നില്‍ വൈറ്റ് കോളര്‍ ടെററിസം ആണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുമ്പോള്‍ ഇന്ത്യാക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ ആശ്ചര്യത്തോടെ ചോദിക്കുകയാണ്, എന്താണ് ഈ വൈറ്റ് കോളര്‍ ടെററസം എന്ന്. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ മുള്ളുവേലികളില്‍ കൂടി നുഴഞ്ഞു കയറിയും, ആട്ടിടയന്‍മാരായും, ഭിക്ഷക്കാരായുമൊക്കെ വേഷം മാറിയും എത്തുന്നവരാണ് ഭീകരവാദികളെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനെത്തുന്നവര്‍ ലോകം വികസിച്ചതിനൊപ്പം അവരുടെ സാങ്കേതിക വിദ്യകളും, ടെക്‌നിക്കുകളും വളര്‍ത്തിയിട്ടുണ്ട്.
കൊല്ലാനും, ചാകാനും അത്യാധുനിക സാങ്കേതിക വിദ്യകള്‍ കണ്ടെത്താനായി, സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ നിന്നുള്ളവരുടെ പിന്തുണ തേടുന്നുണ്ട്. ഇന്ത്യയില്‍ തന്നെ ഭീകരവാദികള്‍ക്കു വേണ്ടി പണിയെടുക്കുന്നവരുണ്ട്. അവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായവര്‍. അവര്‍ക്കു വേണ്ടി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ അതീവ രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നവര്‍. ഡോക്ടറായും, എഞ്ചിനീയറായും, ഐ.ടി. പ്രൊഫഷണലുകളായും, മാധ്യമ പ്രവര്‍ത്തകരായും, രാഷ്ട്രീയക്കാരായും, സാംസ്‌ക്കാരിക നായകന്‍മാരായും, ഉദ്യോഗസ്ഥരായുമൊക്കെ അവര്‍ നടക്കുന്നുണ്ട്. ഭരണാധികാരികളുടെ അംഗരക്ഷകരായും ഭീകരവാദ സ്ലീപ്പര്‍സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം.
ഇങ്ങനെ ആരാലും അറിയാത്ത, ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത, നിശബ്ദമായി പ്രവര്‍ത്തിക്കുന്നവരാണ് വൈറ്റ് കോളര്‍ ടെററിസ്റ്റുകള്‍. ഇവര്‍ ഒരിക്കലും പാക്കിസ്താനില്‍ നിന്നു വന്നവരല്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന്, ഇവിടെ ജോലി ചെയ്ത് കുടുംബമായി ജീവിക്കുന്നവരാണ്. ഇവര്‍ക്ക് സമൂഹത്തില്‍ വലിയ നിലയും വിലയുമുണ്ടാകും. സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്തും, രോഗികളെ പരിചരിച്ചുമൊക്കെ പേരെടുത്തവരായിരിക്കും. ഇവരുടെ ഇടപെടലുകളില്‍ യാതൊരു തീവ്രവാദച്ചുവയും ഉണ്ടാകില്ല. രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചും, രാജ്യ സ്‌നേഹിയായും സമൂഹത്തില്‍ ജീവിച്ചു പോകും. എന്നാല്‍, സ്ലീപ്പര്‍ സെല്ലുകള്‍ക്ക് ആക്ടിവാകാന്‍
നിര്‍ദ്ദേശം ലഭിക്കുന്നതോടെ രാജ്യത്ത് സ്‌ഫോടന ശ്രിംഖല തന്നെ തീര്‍ക്കുന്നവരാണ് ഇത്തരക്കാര്‍. ക്രിമിനോളജിയില്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ഒരു സാങ്കേതിക പദമല്ല വൈറ്റ് കോളര്‍ ഠെരറിസ്റ്റുകള്‍ എന്നത്. മറിച്ച് ഉയര്‍ന്ന സാമൂഹിക പദവിയുള്ളതോ വിദ്യാസമ്പന്നരായതോ ആയ വ്യക്തികള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെ സൂചിപ്പിക്കാന്‍ മാധ്യമങ്ങളും അന്വേഷണ ഏജന്‍സികളും ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത് എന്നാണ് ഗൂഗിളില്‍ പോലും പറയുന്നത്.
ആരാണ് വൈറ്റ് കോളര്‍ ടെററിസ്റ്റുകള്‍ ?
- ഉയര്‍ന്ന സാമൂഹിക നിലയിലുള്ളവര്‍: സാധാരണയായി പ്രൊഫഷണലുകള്‍ (ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബിസിനസുകാര്‍) എന്ന് കരുതപ്പെടുന്ന, സമൂഹത്തില്‍ മാന്യമായ ജോലികളും പദവിയുമുള്ള ആളുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
- പ്രവര്‍ത്തന രീതി: നേരിട്ടുള്ള അക്രമങ്ങളേക്കാള്‍, തങ്ങളുടെ അറിവും സാങ്കേതികവിദ്യാ പ്രാവീണ്യവും (ഉദാഹരണത്തിന്, സൈബര്‍ മാര്‍ഗ്ഗങ്ങള്‍, എന്‍ക്രിപ്റ്റഡ് കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍) ഉപയോഗിച്ച് ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കുകയോ, ഫണ്ട് ചെയ്യുകയോ, പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയോ ചെയ്യുന്നു.
- പ്രത്യയശാസ്ത്രപരമായ ലക്ഷ്യങ്ങള്‍: സാമ്പത്തിക നേട്ടത്തിനായി ചെയ്യുന്ന പരമ്പരാഗത ‘വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങളില്‍’ നിന്ന് വ്യത്യസ്തമായി, ഇവരുടെ ലക്ഷ്യം പലപ്പോഴും രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ ഭീകരവാദ അജണ്ടകള്‍ നടപ്പിലാക്കുക എന്നതാണ്.
- മാന്യമായ മുഖംമൂടി: പുറമെ മാന്യമായ ഒരു ജീവിതം നയിക്കുന്നതിനാല്‍ ഇവരെ സംശയിക്കാന്‍ പ്രയാസമാണ്. ഈ ‘മുഖംമൂടി’ ഉപയോഗിച്ച് ഇവര്‍ക്ക് എളുപ്പത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാഹചര്യം ഒരുക്കാന്‍ സാധിക്കുന്നു. അതായത്, സമൂഹത്തില്‍ മാന്യന്മാരായി ജീവിച്ചുകൊണ്ട്, തങ്ങളുടെ പ്രൊഫഷണല്‍/അക്കാദമിക് നെറ്റ്വര്‍ക്കുകളും അറിവും ഭീകരവാദത്തിനായി ഉപയോഗിക്കുന്ന ഒരു ‘ഇക്കോസിസ്റ്റ’ത്തെയാണ് ‘വൈറ്റ് കോളര്‍ ടെററിസം’ എന്ന് വിശേഷിപ്പിക്കുന്നത്.
എന്താണ് വൈറ്റ് കോളര്‍ കുറ്റകൃത്യം ?
-
ആരോഗ്യ സംരക്ഷണ തട്ടിപ്പ് മുതല്‍ മോര്‍ട്ട്‌ഗേജ് തട്ടിപ്പ് വരെയുള്ള ഈ കുറ്റകൃത്യങ്ങള്‍ അക്രമാസക്തമായിരിക്കില്ല. പക്ഷേ അവ ഇരകളില്ലാത്തവയല്ല. വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഒരു കമ്പനിയെ നശിപ്പിക്കാനും, ഒരു വ്യക്തിയുടെ ജീവിത സമ്പാദ്യം ഇല്ലാതാക്കാനും, നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടപ്പെടുത്താനും, സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും കഴിയും.
പുറമെ മാന്യന്‍ അകത്ത് ‘വൈറ്റ് കോളര്‍ ഭീകരന്‍’, ഈ പുതിയ രൂപം നമ്മുടെ സുഹൃത് വലയത്തിലുമുണ്ടാകാം. സാമ്പത്തികമായും തൊഴില്‍പരമായും വിദ്യാഭ്യാസപരമായുമെല്ലാം വളരെ ഉയര്‍ന്ന നിലയിലുള്ളവരെയാണ് ആക്രമണത്തിനായി ഉപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ ‘വൈറ്റ് കോളര്‍ ഭീകരത’ എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് തോക്കുകളും പിടികൂടിയിരുന്നു. ജമ്മു കാശ്മീര്‍ സ്വദേശി ഡോ. ആദില്‍ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.
മുസമില്‍ ഷക്കീല്‍ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടില്‍ നിന്നാണ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തത്. ഇയാള്‍ പുല്‍വാമ സ്വദേശിയാണ്. ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ് വൈറ്റ് കോളര്‍ ഭീകരതയ്ക്ക് പിന്നില്‍. സാധാരണ മനുഷ്യരെപ്പോലെ തന്നെയാകും ഇവരുടെ ജീവിതരീതി. ചിലപ്പോള്‍ നിങ്ങളുടെ തൊട്ടുമുന്നില്‍ ഈ ഭീകരന്‍ ഉണ്ടാകാം. സമൂഹത്തില്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന തൊഴില്‍ മേഖലകളിലാകും വിദ്യാസമ്പന്നരായ ഇവര്‍ ജോലി ചെയ്യുന്നത്. ഭീകര പ്രവര്‍ത്തനത്തിന് ആവശ്യമായ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. പെരുമാറ്റത്തില്‍ പോലും യാതൊരുവിധ സംശയവും ആര്‍ക്കും തോന്നില്ല.
സാധാരണ ഗതിയില്‍ കണ്ടുവരുന്ന ഭീകരന്മാരില്‍ നിന്നും തികച്ചും വ്യത്യസ്തരായിരിക്കും ഇവര്‍.delhiഡല്‍ഹി ഭീകരാക്രമണത്തിന് പിന്നില്‍ ഇന്നലെ ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നിലുള്ളയാളെ പൊലീസ് തിരയുകയാണ്. ഫരീദാബാദില്‍ നിന്ന് പിടികൂടിയ ഡോക്ടര്‍മാരുടെ സംഘത്തില്‍പ്പെട്ട ഡോ. ഉമര്‍ മുഹമ്മദ് ആണ് പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നത്. ആദില്‍ അഹമ്മദിനെയും മുസമില്‍ ഷക്കീലിനെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഭ്രാന്തനായ ഉമര്‍ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉമര്‍ മറ്റുരണ്ട് കൂട്ടാളികളുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കാറില്‍ ഡിറ്റണേറ്റര്‍ സ്ഥാപിച്ചുവെന്നും പൊലീസ്.
അല്‍ ഫലാഹ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉമര്‍ ജോലി ചെയ്തിരുന്നത്. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്ത് ഉമര്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. അയാള്‍ ആര്‍ക്കെങ്കിലും വേണ്ടിയോ അല്ലെങ്കില്‍ നിര്‍ദേശങ്ങള്‍ക്ക് വേണ്ടിയോ കാത്തിരുന്നത് ആയിരിക്കാം. ഭീകരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പുരുഷന്മാരാണ് ഏറെയും. എന്നാല്‍, കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്ത്രീകളും ഇതിന് പിന്നിലുണ്ട്. ചാവേറുകളായി പോലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘ജമാഅത്തുല്‍ മുഅ്മിനാത്ത്’ എന്നാണ് വനിതാചാവേര്‍ സംഘത്തിന്റെ പേര്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കനത്ത നഷ്ടം സംഭവിച്ചതിനാല്‍ അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഇവരുടെ പുതിയ നീക്കം.
ചാവേര്‍ സംഘത്തില്‍ ചേര്‍ന്നാല്‍ മരണശേഷം നേരിട്ട് പറുദീസ ലഭിക്കുമെന്നാണ് ഈ സംഘം വാഗ്ദാനം ചെയ്യുന്നത്. ജെയ്ഷെ കമാന്‍ഡര്‍മാരുടെ ഭാര്യമാര്‍, സാമ്പത്തികമായി ദുര്‍ബലരായ സ്ത്രീകള്‍, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ റിക്രൂട്ട് ചെയ്യുന്നത്. സംഘടന വിപുലീകരിക്കുന്നതിനായി പാകിസ്ഥാനിലെ എല്ലാ ജില്ലകളിലും റിക്രൂട്ട്മെന്റ് ക്യാമ്പുകള്‍ ആരംഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പുരുഷന്മാര്‍ക്ക് നല്‍കുന്ന അതേ പരിശീലനമാണ് സ്ത്രീകള്‍ക്കും നല്‍കുന്നത്. മസൂദ് അസറിന്റെ കുടുംബാംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
വല്ലാതെ ഭയക്കേണ്ട സ്ഥിതിവിശേഷമാണ് രാജ്യം നേരിടുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ നല്കിയ ഷോക്ക് ട്രീറ്റ്‌മെന്റ് ഭീകരവാദികളില്‍ അങ്ങേയറ്റത്തെ പക നിറച്ചിട്ടുണ്ട്. വൈറ്റ് കോളര്‍ ടെററിസം നമ്മുടെ രാജ്യത്ത് വേരൂന്നിയിട്ട് കാലങ്ങള്‍ കുറെയായി. എന്നാല്‍ അതിപ്പോള്‍ രാജ്യത്തെ വിഴുങ്ങാന്‍ തക്ക പാകതയുള്ള ഒന്നായി മാറി എന്നറിയുമ്പോള്‍ വല്ലാത്തൊരു ഉള്‍ക്കിടിലം. കാരണം വിദ്യാഭ്യാസം ആവോളം ഉള്ളവന്മാരെ സ്വാധീനിക്കുന്ന ഒന്നായി മതവാദം വളര്‍ന്നു എന്ന് തിരിച്ചറിയുമ്പോള്‍ പലതിനെയും സംശയത്തോടെ നോക്കി കാണേണ്ട അവസ്ഥയില്‍ നമ്മള്‍ എത്തുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുമെന്ന് ശപഥം എടുത്തവന്മാര്‍ ചാവേറുകളായി മാറി കാഫിറുകളുടെ ജീവന്‍ എടുക്കുവാനുള്ള ശപഥം എടുക്കുന്നു. നിരപരാധികളെ കൊന്നൊടുക്കാന്‍ മനസ്സുറപ്പ് വരുത്തുന്നു.
CONTENT HIGH LIGHTS; What is white-collar terrorism?: The changing Muslim faces of terrorism?; Women as trash?; Are sleeper cells re-activating in the country?
















