ബിഹാർ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ നേതൃത്വത്തിൽ ഉള്ള ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങലുടെ ഫലമായി പാർട്ടിയിൽ നിന്നും രാജിവെച്ച് കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ്.
പാർട്ടി ദേശീയ വക്താവ് ആയി പ്രവർത്തിച്ച മുൻ എംപിയും 5 തവണ എംഎൽഎയുമായിരുന്ന ഷക്കീൽ അഹമ്മദ്, താൻ ഇനിയൊരു പാർട്ടിയിൽ ചേരില്ലെന്നും മരണം വരെ കോൺഗ്രസ് ആശയങ്ങളിൽ അടിയുറച്ചു നിൽക്കുമെന്നും വ്യക്തമാക്കി.
അതേസമയം, ബിഹാർ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. പീപ്പിൾസ് പൾസ്, പീപ്പിൾസ് ഇൻസൈറ്റ് എന്നീ ഏജൻസികൾ ഉൾപ്പെടെ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലം അനുസരിച്ച് ബിജെപിയും ജെഡിയുവും ഭാഗമായ ദേശീയ ജനാധിപത്യ സഖ്യം ബീഹാറിൽ അധികാരം നിലനിർത്തുമെന്നും എൻഡിഎയ്ക്ക് അധികാരത്തുടർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് പരിമിതമായ സീറ്റുകൾ മാത്രമാകും ലഭിക്കുകയെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.
















