ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ പല ഗുണങ്ങളും ഇതിനുണ്ട്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: കറുവപ്പട്ട മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കുന്നത് വേഗത്തിലാക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. വിശപ്പ് നിയന്ത്രിക്കാനും ഇത് ഉത്തമമാണ്. പ്രമേഹമുള്ളവർക്ക് കറുവപ്പട്ട വളരെ ഗുണം ചെയ്യും. ഇത് ശരീരത്തിൽ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, കറുവപ്പട്ട ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കുറയ്ക്കാൻ സഹായിക്കുന്നു, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ദഹനക്കേട്, വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കറുവപ്പട്ട വെള്ളം സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ, ഇത് ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും കോശങ്ങളുടെ നാശം തടയുകയും ചെയ്യുന്നു. വീക്കം കുറയ്ക്കുന്നു ശരീരത്തിലെ വീക്കവും അതുമായി ബന്ധപ്പെട്ട വേദനയും കുറയ്ക്കാൻ കറുവപ്പട്ട സഹായിക്കുന്നു.
കറുവപ്പട്ടയിൽ അടങ്ങിയ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. കറുവപ്പട്ടയിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനെയും ചർമ്മ അണുബാധകളെയും ചെറുക്കാൻ സഹായിക്കുന്നു.
ഒരു കപ്പ് വെള്ളത്തിൽ ഒരു ചെറിയ കറുവപ്പട്ട കഷ്ണമോ കാൽ ടീസ്പൂൺ കറുവപ്പട്ട പൊടിയോ ചേർത്ത് തിളപ്പിക്കുക. ഇത് ചെറുചൂടോടെ രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഏറ്റവും നല്ല ഫലം നൽകും.
കൂടുതൽ ഗുണങ്ങൾക്കായി ഇതിൽ അര ടീസ്പൂൺ തേനോ നാരങ്ങാനീരോ ചേർക്കാവുന്നതാണ്.
















