പുത്തൂർ സുവോളജിക്കൽ പാർക്കിലെ തെരുവുനായ ആക്രമണത്തില്‍ മാനുകള്‍ ചത്തത് ആധിപിടിച്ചത് കൊണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ. ക്യാപ്ച്ചർ മയോപ്പതിയാണ് മരണകാരണം. നായ്ക്കൾ കടന്നതില്‍ മാനുകള്‍ സമ്മര്‍ദത്തിലായെന്നും ജീവനക്കാരുടെ വീഴ്ച പരിശോധിക്കുമെന്നും പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു.
അതേസമയം തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായയുടെ ആക്രമണത്തിൽ ചത്തു പത്തുമാനുകളാണ് ചത്തത്. തിങ്കളാഴ്ച രാത്രിയോടെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
പൊതുജനങ്ങള്‍ക്ക് ഇതുവരെ പാര്‍ക്കിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. പ്രത്യേക ആവാസ വ്യവസ്ഥ തയാറാക്കിയാണ് മാനുകളെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലെത്തി മാനുകളുടെ പോസ്റ്റുമോര്‍ട്ടം നടത്തി.
















